മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ ഖത്തര്‍ അലുംനി എക്‌സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ലോക കേരളസഭാ അംഗവും സാമൂഹികപ്രവര്‍ത്തകനുമായ അബ്ദുറഊഫ് കൊണ്ടോട്ടിക്ക് സന്നദ്ധസേവനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. പേഴ്‌സനല്‍ അച്ചീവ്‌മെന്റിനുള്ള അവാര്‍ഡ് തൗസീഫ് മുഹമ്മദും അലുംനി സേവനത്തിനുള്ള അവാര്‍ഡിന് മുഷ്താക് തിരൂര്‍, റാസി കെ. സലാം എന്നിവരും അര്‍ഹരായി. ഇല്യാസ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. നൂറുദ്ദീന്‍ കാവന്നൂര്‍ അവാര്‍ഡ് പ്രഖ്യാപനം നിര്‍വഹിച്ചു.ഹിഷാം സുബൈര്‍, ഷഫീഖ് പാടത്തകയില്‍, ഷമീര്‍ മണ്ണറോട്ട്, ജിദിന്‍ ലത്തീഫ്, ഫര്‍മീസ്, പി.പി. ജാഫര്‍, ഹാഫിദ് നാദാപുരം സംസാരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!