ടീം തിരൂര്‍ ഖത്തര്‍ രണ്ടാമത്തെ സ്‌നേഹ ഭവന പ്രഖ്യാപനവും ഇഫ്താര്‍ സംഗമവും നടത്തി

Web Desk
1 Min Read

ദോഹ: ഖത്തറിലെ തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ ഖത്തര്‍ ഇഫ്താര്‍ സംഗമവും സ്‌നേഹ ഭവനം 2 പ്രഖ്യാപനവും അബു ഹമൂര്‍ ഐ സി സി അശോക ഹാളില്‍ നടത്തി.

city exchange

ഐ സി സി അഡൈ്വസറി മെമ്പറായി തുടര്‍ച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ അഷ്റഫ് ചിറക്കലിനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ടീം തിരൂര്‍ ഖത്തറിന്റെ ഒന്നാമത്തെ സ്‌നേഹ ഭവനം 2020ല്‍ ചെമ്പ്ര സ്വദേശിയായ ഒരു അംഗത്തിനാണ് നിര്‍മ്മിച്ച് നല്‍കിയത്. രണ്ടാമത്തെ സ്‌നേഹ ഭവനം പദ്ധതിയുടെ പ്രഖ്യാപനം ഐ സി സി അഡൈ്വസറി ബോര്‍ഡ് മെമ്പറും ടീം തിരൂര്‍ ഖത്തറിന്റെ ചെയര്‍മാനുമായ അഷ്‌റഫ് ചിറക്കല്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ടീം തിരൂര്‍ പ്രസിഡന്റ് നൗഷാദ് പൂക്കയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സമീര്‍ ഐനിപറമ്പില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജാഫര്‍ തിരുന്നാവായ കളത്തില്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ഖത്തറിലെ പ്രവാസി സംഘടനകളായ മെജസ്റ്റിക് ഖത്തര്‍, ഡോം ഖത്തര്‍, ക്യൂ ടീം തുടങ്ങിയ സംഘടനകളുടെ നേതാക്കളും ടീം തിരൂര്‍ ഖത്തറിന്റെ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഒട്ടനവധി പേര്‍ പങ്കെടുത്തു.

തിരൂര്‍ പ്രദേശത്ത് നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് ടീം തിരൂര്‍ ഖത്തര്‍. കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി തിരൂര്‍ പ്രദേശത്തുള്ള പ്രവാസികളുടെ കലാ- കായിക- സാംസ്‌കാരിക- ജീവകാരുണ്യ മേഖലയില്‍ സജീവ ഇടപെടല്‍ നടത്താന്‍ ടീം തിരൂര്‍ ഖത്തറിന് കഴിഞ്ഞിട്ടുണ്ട്. സൗഹൃദം പുതുക്കുന്നതിനും ഗൃഹാതുരത്വ ഓര്‍മകള്‍ പങ്കുവെക്കുന്നതിനും ഇഫ്താര്‍ സംഗമം വേദിയായി.

Share This Article
Leave a Comment
error: Content is protected !!