Sports
മെസ്സി വരും; കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കി

തിരുവനന്തപുരം: അര്‍ജന്റീനന്‍ ടീമിന്റേയും നായകന്‍ ലയണല്‍ മെസ്സിയുടേയും കേരള സന്ദര്‍ശനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. കായിക മന്ത്രാലയത്തിനു പുറമേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അനുമതി ലഭിച്ചതായി മന്ത്രി വ്യക്തമാക്കി.


ഈ വര്‍ഷം ഒക്ടോബറിലാണ് മെസ്സിയും സംഘവും കേരളത്തിലെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴു ദിവസമായിരിക്കും അര്‍ജന്റീനന്‍ ഫുട്ബാള്‍ ടീം കേരളത്തില്‍ തങ്ങുന്നത്. അതിനിടയില്‍ ഒരു സൗഹൃദ മത്സരത്തിലും പൊതുപരിപാടിയിലും മെസ്സി പങ്കെടുക്കും.


