മമ്മൂട്ടിക്കു വേണ്ടി ശബരിമലയില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍

Web Desk
0 Min Read

ശബരിമല: ശബരിമല ദര്‍ശനത്തിനിടെ മോഹന്‍ലാല്‍ മമ്മൂട്ടിക്കു വേണ്ടി വഴിപാട് നടത്തി. ചൊവ്വാഴ്ച വൈകിട്ടാണ് മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

city exchange

മോഹന്‍ലാല്‍ മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്നപേരില്‍ ഉഷപൂജ നടത്തിയ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് നടത്തിയിരുന്നു.

പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ച് മലകയറിയ മോഹന്‍ലാല്‍ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാണ് തിരിച്ചിറങ്ങുക. സുഹൃത്ത് കെ മാധവനും മോഹന്‍ലാലിനോടൊപ്പമുണ്ട്.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം നിര്‍വഹിച്ച മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം എമ്പുരാന്‍ മാര്‍ച്ച് 27ന് റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായാണ് അദ്ദേഹം ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!