സ്ത്രീയോട് ലൈംഗികാത്രിക്രമം: ഒരാള്‍ അറസ്റ്റില്‍

Web Desk
0 Min Read

പറവൂര്‍: കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീയോട് ലൈംഗികാത്രിക്രമം കാട്ടിയ സംഭവത്തില്‍ വെള്ളാങ്കല്ലൂര്‍ കരൂപ്പടന്ന കൊടവത്തുംപറമ്പില്‍ സുനില്‍ (52) പൊലീസ് പിടിയിലായി.

city exchange

ആലുവയില്‍ നിന്നും പറവൂരിലേക്കുള്ള യാത്രയ്ക്കിടെ വെടിമറയില്‍ വച്ചാണ് ഇയാള്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയത്. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പറവൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ് ഐ ലിജോ പി മണി, എസ് എസ് പി ഒ ടി ജെ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!