പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Web Desk
1 Min Read

ഫിറോസ്പൂര്‍: കടുത്ത സമ്മര്‍ദ്ദമാണ് ആം ആദ്മി നേതാക്കള്‍ നടത്തുന്നതെന്നും സ്വകാര്യ കമ്പനിയെ പോലെയാണ് പാര്‍ട്ടി തീരുമാനങ്ങളെന്നും ആരോപിച്ച് പഞ്ചാബില്‍ ആം ആദ്മി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വവും അദ്ദേഹം സ്വന്തമാക്കി.

city exchange

ഫിറോസ്പൂര്‍ റൂറല്‍ മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാര്‍ഥി ആഷു ബംഗറാണ് രാജിവെച്ച് കോണ്‍ഗ്രസിലെത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി ആഷു ബംഗറിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തു. സമൂഹത്തെ സേവിക്കണമെന്ന സ്വപ്‌നങ്ങളുള്ള ചെറുപ്പക്കാരനായ ബംഗറായിരിക്കും ഫിറോസ്പൂര്‍ റൂറലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നും ചന്നി പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കൂടുതല്‍ ചെലവഴിക്കാന്‍ ആം ആദ്മി നേതൃത്വം തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ബംഗര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കള്‍ ആം ആദ്മിയെ സ്വകാര്യ കമ്പനി പോലെയാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടിക്കറ്റ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്ഥാനാര്‍ഥികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ആരും ഒന്നും മിണ്ടുന്നില്ലെന്ന ആരോപണവും ബംഗര്‍ ഉന്നയിച്ചിരുന്നു.

- Advertisement -
Ad image

സ്വേഛാധിപതിയെ പോലെ പെരുമാറുന്ന എ എ പി സംസ്ഥാന ഇന്‍ചാര്‍ജ് രാഘവ് ഛദ്ദ സ്വകാര്യ കമ്പനിയെന്ന പോലെ പ്രവര്‍ത്തിക്കുകയും സന്നദ്ധ പ്രവര്‍ത്തകരെ മാനസികമായി പീഡിപ്പിക്കുകയുമാണ്. പ്രാദേശിക പഞ്ചാബികളെ വിശ്വാസത്തിലെടുക്കാതെ ഡല്‍ഹിയില്‍ നിന്നാണ് എല്ലാ തീരുമാനങ്ങളും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!