Latest News
ആരോടും വ്യക്തിവിരോധമില്ല; പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമെന്ന് മുഈനലി തങ്ങള്‍
കോഴിക്കോട്: മുസ്ലിം ലീഗ് വിവാദങ്ങളില്‍ പ്രതികരണവുമായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍. പാര്‍ട്ടിയാണ് വലുത്. ആരോടും വ്യക്തിവിരോധമില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കും. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും മുഈനലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഗ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ മുഈനലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ വിവാദമായിരുന്നു.


