NEWS
യൂത്ത് കോണ്‍ഗ്രസ് ജന്മദിനവും ക്വിറ്റ് ഇന്ത്യാ ദിനവും സംഗമവും നടത്തി
ആലുവ: യൂത്ത് കോണ്‍ഗ്രസ് എടത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജന്മദിനാചരണവും ക്വിറ്റ് ഇന്ത്യദിന സംഗമവും നടത്തി. മണ്ഡലം പ്രസിഡന്റ് എം എം സക്കീര്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു ഉല്‍ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ എ മാഹിന്‍ മുഖ്യ പ്രഭാഷണം നടത്തി.
കോണ്‍ഗ്രസ് എടത്തല സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് സി എം അഷറഫ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എ എം മുനീര്‍, എം എ ഹാരിസ്, സിദ്ധീഖ് മീന്ത്രക്കല്‍, സിറാജ് ചേനക്കര, എം പി കുഞ്ഞുമുഹമ്മദ്, നിസാര്‍ മാഷ്, എം എം ഹസ്സൈനാര്‍, സി യു യുസഫ്, സാജിദ അബ്ബാസ്, എം ആര്‍ ഗോപകുമാര്‍, ശിഹാബ് മനയില്‍, ഷിജാര്‍ അട്ടക്കാട്ട്, രാജു ഭാസ്‌ക്കര്‍, ഹക്കീം എടത്തല, അനീഷ് സി എ, അന്‍വര്‍ കുഞ്ചാട്ടുകര, രമേശ് കുമാര്‍, ഷെഫീഖ്, അഷറഫ് ചെട്ടിക്കാട്ട്, ജസ്റ്റിന്‍ ജോണ്‍, സിന്ധു ഗോപിനാഥ്, ഷെമീര്‍ മനയില്‍, അഫ്‌സല്‍ ഉമ്മര്‍, റമീസ് ഹുസൈന്‍, ഹാഷിം, ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.