
ന്യൂഡല്‍ഹി: പുതിയ സ്മാര്‍ട്ട്‌ഫോണുകളിലെല്ലാം ഒഴിവാക്കാന്‍ പറ്റാത്ത സൈബര്‍ സുരക്ഷാ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

ലോകത്തിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ 1.2 ബില്യണിലധികം മൊബൈല്‍ ഉപഭോക്താക്കളുണ്ട്. ജനുവരിയില്‍ ആരംഭിച്ച ഈ സര്‍ക്കാര്‍ ആപ്പിന്റെ സഹായത്തോടെ ഇതുവരെ ഏഴു ലക്ഷത്തിലധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാനായെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. ഒക്ടോബറില്‍ മാത്രം അരലക്ഷം ഫോണുകള്‍ തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓരോ ഫോണിനും പ്രത്യേകമായി നല്‍കുന്ന 14 മുതല്‍ 17 വരെ അക്കങ്ങളുള്ള ഐ എം ഇ ഐ നമ്പര്‍ മോഷണം റിപ്പോര്‍ട്ട് ചെയ്ത ഉപകരണങ്ങളുടെ നെറ്റ്വര്‍ക്ക് ആക്സസ് തടയാനാണ് സാധാരണ ഉപയോഗിക്കാറുള്ളത്.
ആപ്പിള്‍ ഉള്‍പ്പെടെ സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ കമ്പനികള്‍ക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്. വിതരണത്തിന് കൊണ്ടുവരുന്ന ഫോണുകളിലേക്ക് സോഫ്‌റ്റ്വെയര്‍ അപ്ഡേറ്റുകള്‍ വഴി ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്പനികള്‍ക്ക് നേരിട്ട് അയക്കുകയായിരുന്നു. പൊതുവായി പ്രസിദ്ധീകരിച്ചിട്ടില്ല.
ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കില്‍ സ്പൂഫ് ചെയ്ത ഐ എം ഇ ഐ നമ്പറുകള്‍ ഉള്ളതിനാല്‍ ഗൗരവമായ ‘സൈബര്‍ സുരക്ഷാ ഭീഷണികള്‍’ ഉണ്ടെന്നും അത് തടയാന്‍ ഈ ആപ്പ് നിര്‍ണായകമാണെന്നുമാണ് സര്‍ക്കാര്‍ പക്ഷം.
ഇന്ത്യയില്‍ 2025 മധ്യം വരെ ഉപയോഗത്തിലുള്ളത് 735 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ്. ഇതില്‍ ഏകദേശം 4.5 ശതമാനമാണ് ഐഒഎസ് ഉപകരണങ്ങള്‍. ബാക്കി എല്ലാം ആന്‍ഡ്രോയിഡ് ആയിരിക്കുമെന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വ്യക്തമാക്കുന്നത്.
ആപ്പിളിനെ സംബന്ധിച്ചിടത്തോളം നേരത്തെ തന്നെ സ്വന്തം സ്വകാര്യ ആപ്പുകള്‍ മഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് മുമ്പ് സര്‍ക്കാരോ മൂന്നാം കക്ഷിയോ ആവശ്യപ്പെടുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അവരുടെ നയങ്ങള്‍ വിലക്കുന്നുണ്ട്. സര്‍ക്കാരുകളുടെ ഇത്തരത്തിലുള്ള അഭ്യര്‍ഥനകള്‍ ആപ്പിള്‍ നിരസിക്കാറാണ് പതിവെന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഡയറക്ടര്‍ തരുണ് പഥാക് പറയുന്നത്.
പൂര്‍ണ്ണമായ നിര്‍ബന്ധിത ഇന്‍സ്റ്റാളേഷന് പകരം ഉപയോക്താക്കളെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മാര്‍ഗം ആപ്പിള്‍ മുന്നോട്ടുവയ്ക്കാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആപ്പിള്‍, ഗൂഗിള്‍, സാംസങ്ങ്, ഷവോമി എന്നിവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ ടെലികോം മന്ത്രാലയവും ഇക്കാര്യത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.
സര്‍ക്കാര്‍ ആപ്പ് ഉപയോക്താക്കള്‍ക്ക് സംശയാസ്പദമായ കോള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഐ എം ഇ ഐ പരിശോധിക്കാനും മോഷ്ടിക്കപ്പെട്ട ഫോണുകളെ കേന്ദ്ര രജിസ്ട്രി വഴി ബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യം നല്‍കുന്നു.
ലോഞ്ച് ചെയ്തതുമുതല്‍ 50 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നേടിയ ആപ്പ് ഇതുവരെ 37 ലക്ഷത്തിലധികം മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. കൂടാതെ മൂന്നു കോടി വ്യാജ കണക്ഷനുകളും അവസാനിപ്പിച്ചതായി സര്‍ക്കാര്‍ പറയുന്നു.

