

കൊച്ചി: ഇന്ത്യന് ജിയോ ടെക്നിക്കല് സൊസൈറ്റിയുടെ 2023- 24 വര്ഷത്തെ ദേശീയ പ്രസിഡന്റായി അനില് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന് ജിയോ ടെക്നിക്കല് സൊസൈറ്റിയുടെ കേരളത്തില് നിന്നുള്ള ആദ്യത്തെ ദേശീയ പ്രസിഡന്റാണ് അനില് ജോസഫ്.

സോയില് മെക്കാനിക്സിന്റെ പിതാവായ കാള് ടെര്സാഗി 1936-ല് രൂപീകരിച്ച ഇന്റര്നാഷണല് സൊസൈറ്റി ഓഫ് സോയില് മെക്കാനിക്സ് ആന്റ് ഫൗണ്ടേഷന് എന്ജിനിയറുമായി അഫിലിയേറ്റ് ചെയത് ഇന്ത്യന് നാഷണല് സൊസൈറ്റി ഓഫ് സോയില് മെക്കാനിക്സ് ആന്ഡ് ഫൗണ്ടേഷന് എഞ്ചിനീയറിംഗ് 1948ലാണ് സ്ഥാപിതമായത്. ഇതേ വര്ഷം തന്നെ അഫിയിലേഷനും പൂര്ത്തിയാക്കി. ഇന്ത്യന് ജിയോ ടെക്നിക്കല് സൊസൈറ്റിയാണ് ഇന്ത്യന് നാഷണല് സൊസൈറ്റി ഓഫ് സോയില് മെക്കാനിക്സ് ആന്റ് ഫൗണ്ടേഷന് എന്ജിനിയറിംഗ്. ഇന്ത്യയില് നിന്നും വിദേശത്തു നിന്നുമായി ഏകദേശം 5500 അംഗങ്ങളുള്ള സൊസൈറ്റിക്ക് ഇന്ത്യയിലുടനീളം 48 പ്രാദേശിക ചാപ്റ്ററുകളാണുള്ളത്.
