സ്വയംവര സില്‍ക്സ് മിസ് കേരള 2024 ഡിസംബര്‍ 20ന് ഗ്രാന്റ് ഹയാത്തില്‍

Web Desk
3 Min Read

കൊച്ചി: ഇംപ്രസാരിയോയുടെ 24-ാമത് എഡിഷന്‍ മിസ് കേരള 2024 ഡിസംബര്‍ 20ന് വൈകുന്നേരം ആറു മണിക്ക് ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ അരങ്ങേറും. ഹയ ഡയമണ്ട്സ്, ഹെയര്‍ ഒ ക്രാഫ്റ്റ്, സില്‍വര്‍ വുഡ് ഹോട്ടല്‍സ്, ഗ്രാന്‍ഡ് ഹയാത്ത്, സ്റ്റാര്‍ലിറ്റ് സ്യൂട്ട്സ് എന്നിവയുമായി സഹകരിച്ച് സ്വയംവര സില്‍ക്സ് അവതരിപ്പിക്കുന്ന പരിപാടി ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമാണ്.

city exchange

ഡിസംബര്‍ ഏഴിന് നടന്ന ഓഡിഷനുകളിലൂടെയാണ് കിരീടത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. 300-ലധികം എന്‍ട്രികളില്‍ നിന്നും ഓഡിഷനുകളിലൂടെയാണ് 19 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. ആനിമേറ്ററും ചലച്ചിത്ര നിര്‍മാതാവുമായ അപ്പുണ്ണി നായര്‍, വെല്‍നെസ് കോച്ചും സാമൂഹിക സംരംഭകയുമായ രാഖി ജയശങ്കര്‍, സെലിബ്രിറ്റി ടാലന്റ് മാനേജരായ റീനു ജെയിംസ്, ഫാഷന്‍ ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ സൂരജ് എസ് കെ എന്നിവരാണ് ഓഡിഷനുകള്‍ വിലയിരുത്തിയത്.

മൂന്ന് റൗണ്ടുകള്‍ ഉള്‍പ്പെടുന്നതാണ് ഗ്രാന്റ് ഫിനാലെ. ഹരി ആനന്ദ് പ്രൈവറ്റ് രൂപകല്‍പ്പന ചെയ്ത പരമ്പരാഗത സാരിയും ലെഹംഗകളും ധരിച്ച് മത്സരാര്‍ഥികളെത്തുന്ന കലാതീത പാരമ്പര്യങ്ങളാണ് ആദ്യ റൗണ്ട്.

ഫാഷന്‍ ദര്‍ശകനായ ജിഷാദ് ഷംസുദ്ദീന്‍ രൂപകല്‍പ്പന ചെയ്ത അത്യാധുനിക പാശ്ചാത്യ സ്യൂട്ടുകളിലുള്ള ടെയിലേര്‍ഡ് എലിഗന്‍സ് രണ്ടാം റൗണ്ടും മുംബൈയില്‍ നിന്നുള്ള ഡിസൈനര്‍ നീന ശര്‍മ്മയുടെ സായാഹ്ന ഗൗണുകളിലെ ചാരുത പ്രകടമാക്കുന്ന ടൈ്വലൈറ്റ് ഗ്രേസ് മൂന്നാം റൗണ്ടുമാണ്.

- Advertisement -
Ad image

വാക്കുകളുടെ ശക്തിയും ജ്ഞാനവും ആത്മവിശ്വാസവും ചേരുന്ന സര്‍ക്കിള്‍ ഓഫ് എലോക്വന്‍സ് മിസ് കേരള ടൈറ്റില്‍ വിന്നറാകും. ഒന്നാം റണ്ണറപ്പ് എറ്റേണല്‍ ബ്യൂട്ടിയും രണ്ടാം റണ്ണറപ്പ് ബ്യൂട്ടി വിത്ത് എലഗന്‍സുമായിരിക്കും.

മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ വോയ്സ്, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ടാലന്റഡ്, മിസ് കണ്‍ജെനിയാലിറ്റി, മിസ് ഫിറ്റ്നസ് എന്നിവയാണ് സബ്ടൈറ്റിലുകള്‍.

വിദഗ്ധരുടെ നേതൃത്വത്തില്‍ സ്റ്റാര്‍ലിറ്റ് സ്യൂട്ടില്‍ ഫൈനലിസ്റ്റുകള്‍ 10 ദിവസത്തെ തീവ്രമായ പരിശീലനത്തിന് വിധേയരായതിന് ശേഷമാണ് മത്സര വേദിയിലെത്തുന്നത്. നടിയും സൗന്ദര്യമത്സര ടൈറ്റില്‍ ഹോള്‍ഡറും മിസ് ടൂറിസം ഇന്ത്യ 2007 ജേത്രിയും ഫെമിന മിസ് ഇന്ത്യ 2007 ഫൈനലിസ്റ്റുമായ പ്രിയങ്ക ഷായാണ് ചീഫ് ഗ്രൂമര്‍.

10 ദിവസം നീണ്ടുനിന്ന ഗ്രൂമിംഗില്‍ പ്രമുഖ പരിശീലകരും സെലിബ്രിറ്റികളും മത്സരാര്‍ഥികളുമായി സംവദിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ട്രസ്റ്റ് ആന്റ് ടീം ബില്‍ഡിംഗ് തിയേറ്റര്‍ സെഷനുകളില്‍ നന്ദകുമാര്‍, രൂപഭാവവും വ്യക്തിത്വ സൗന്ദര്യവും സെഷനില്‍ ഇമേജ് കണ്‍സള്‍ട്ടന്റായ ജിയോഫി മാത്യു, ഗ്രൂമിംഗ് സെഷനില്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റെജി ഭാസ്‌കര്‍, ആരോഗ്യം ആത്മവിശ്വാസത്തെ സ്വാധീനിക്കുന്നതിനെ കുറിച്ച് രാജീവ് മേനോന്‍ അമ്പാട്ട്, സിനിമയെ കരിയറായി എങ്ങനെ സ്വീകരിക്കാമെന്ന വിഷയത്തില്‍ നടനും നിര്‍മാതാവുമായ അരുണ്‍ വേണുഗോപാല്‍ നാരായണ്‍, മോഡലിംഗ് കരിയറാക്കുന്നതിനെ കുറിച്ച് മോഡലും നടനുമായ ജിയാ ഇറാനി, വിജയിക്കാന്‍ സ്വയം പ്രചോദനമെന്ന വിഷയത്തില്‍ ശാലിനി രാകേഷ് എന്നിവരാണ് ഗ്രൂമിംഗ് സെഷനുകളില്‍ വ്യത്യസ്ത പരിശീലനങ്ങള്‍ നല്‍കിയത്.

മേഘ ആന്റണി, എയ്ഞ്ചല്‍ ബെന്നി, ഇന്ദു ലേഖ, അമ്മു ഇന്ദു അരുണ്‍, ശ്രീകൃപ സി, കൃഷ്ണേന്ദു സുരേന്ദ്രന്‍, സോന അന്ന സിബി, കീര്‍ത്തി ലക്ഷ്മി യുബി, അന്‍ഷി ചന്ദ്രശേഖര്‍, റോസ്മി ഷാജി, അദ്രിക സഞ്ജീവ്, അസ്മിന്‍, വന്ദന നായര്‍, അരുന്ധതി എന്‍, ഷൈമ അബ്ദുല്‍ ജലീല്‍, മാളവിക ഷാജ്, സാനിയ ഫാത്തിമ, മെല്‍ബ ശങ്കര്‍, ജാന്‍ ജെ മണിത്തോട്ടം എന്നിവരാണ് മിസ് കേരള 2024ല്‍ മാറ്റുരക്കുന്നത്.

സിനിമ, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ്, കോസ്മെറ്റോളജി, ബിസിനസ് ആന്റ് ഇന്‍ഡസ്ട്രി, സോഷ്യല്‍ എന്റര്‍പ്രണര്‍ തുടങ്ങിയ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന വിധികര്‍ത്താക്കളുടെ പാനലാണ് ഗ്രാന്‍ഡ് ഫിനാലെയിലുണ്ടാവുക.

Share This Article
Leave a Comment
error: Content is protected !!