

ആലുവ: 2023 -24ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി ആലുവ മൂന്നാര്‍ റോഡിന്റെ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ എസ് പി ഓഫീസ് വരെയുള്ള ഭാഗം ബി സി നിലവാരത്തില്‍ ഓവര്‍ ലെയിങ്ങിനും ടൗണ്‍ ലിമിറ്റിലുള്ള റോഡുകള്‍ ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനും കാനകള്‍, നടപ്പാതകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുമായി അഞ്ച് കോടി അനുവദിച്ചിരുന്നു.

ഈ പ്രവര്‍ത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കോണ്‍ട്രാക്ടറുമായി എഗ്രിമെന്റ് വെച്ചു കഴിഞ്ഞാല്‍ ഈ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.
