അപരന്റെ ദുഃഖം തന്റെ ദുഃഖമായി കാണലാണ് മനുഷ്യത്വം: ടി ജെ വിനോദ് എം എല്‍ എ

Web Desk
1 Min Read

ചേരാനല്ലൂര്‍: പ്രയാസപ്പെടുന്നവന്റെയും പ്രാരാബ്ധം പേറിനടക്കുന്നവന്റെയും അരികത്ത് ചെല്ലുകയും ചുമലില്‍ കയ്യിട്ട് ഒന്നു സമാശ്വസിപ്പിക്കുകയും ചെയ്യുമ്പോള്‍ മനസ്സിന്റെ ഉള്ളറയില്‍ ഘനീഭവിച്ചു നിന്ന വലിയൊരു ദുഃഖം താനേ ഒലിച്ചിറങ്ങുമെന്നത് സത്യമാണ്. ആ യഥാര്‍ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ സ്‌നേഹ ഭവന പദ്ധതിയെന്ന് ടി ജെ വിനോദ് എം എല്‍ എ പറഞ്ഞു. കേരള സ്റ്റേറ്റ് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എറണാകുളം ലോക്കല്‍ അസോസിയേഷനും നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി സ്‌കൂളിലെ വിദ്യാര്‍ഥിനിക്ക് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹ ഭവനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

അപരന്റെ ദുഃഖം തന്റെ ദുഃഖമായി കണ്ട് അവനോടൊപ്പം വേദന പങ്ക് വയ്ക്കാനുള്ള മനോഭാവമാണ് നമ്മില്‍ മനുഷ്യത്വം വിരിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷ് അധ്യക്ഷത വഹിച്ചു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ സി ജി പദ്ധതി വിശദീകരണം നടത്തി. സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ ദാനം കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

- Advertisement -
Ad image

സ്മിത സ്റ്റാന്‍ലി, അംബിക സുദര്‍ശന്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ മിനി വര്‍ഗീസ്, ഷൈന്‍ മോള്‍ എന്നിവര്‍ കോണ്‍ട്രാക്ടര്‍മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഷീല ജോസഫ്, പി എ മുഹമ്മദ്, ലാലി സി എല്‍, പി എ സുനിത, ഉഷ ആര്‍ എന്‍ ഷേണായി, റോഷ്‌നി വി ആര്‍, മാഹിന്‍ ബാഖവി, എലിസബത്ത് കെ എസ്, രഷ്മി കെ എന്‍, നവീന്‍ പുതുശേരി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക ബിന്ദു കെ സ്വാഗതവും
ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി പ്രമോദ് കെ പി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!