ശരീഫ് കാരശ്ശേരിക്ക് ഗോള്‍ഡന്‍ വിസ

Web Desk
0 Min Read

ദുബൈ: സിറാജ് ദിനപത്രം ഗള്‍ഫ് ഡയറക്ടറും ജനറല്‍ മാനേജരും ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറിയുമായ ശരീഫ് കാരശ്ശേരിക്ക് യു എ ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ.

city exchange

പ്രസിദ്ധീകരണ മേഖലയില്‍ നടത്തിയ നിസ്തുല സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ദീര്‍ഘകാല വിസ അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് കാരശ്ശേരി സ്വദേശിയായ ശരീഫ്, സിറാജ് ഗള്‍ഫ് എഡിഷന്‍ പ്രാവര്‍ത്തികമാക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ്. യു എ ഇയിലെ വിവിധ മന്ത്രാലയങ്ങള്‍, ഡിപ്പാര്‍ട്‌മെന്റുകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവയുടെ നിരവധി ആദരവുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

മര്‍കസ് ഗ്ലോബല്‍ മീഡിയ സെക്രട്ടറി, പ്രവാസി വായന ഗള്‍ഫ് എഡിറ്റര്‍ തുടങ്ങിയ പദവികളും വഹിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!