ചാലിയാര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്

Web Desk
2 Min Read

ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ചാലിയാര്‍ കപ്പ് ആള്‍ ഇന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് വൈകിട്ട് ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. വൈകിട്ട് അഞ്ചരയ്ക്കാണ് ക്വാര്‍ട്ടര്‍ ഫൈനല്‍.

city exchange

ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ അനീസ് എഫ് സി ഹിലാല്‍ എഫ് സിയെയും രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓര്‍ബിറ്റ് എഫ് സി ഗ്രാന്‍ഡ് മാള്‍ മേറ്റ്‌സ്‌നേയും മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രൈഡേ ഫിഫ മഞ്ചേരി നാസ് ഗാര്‍ഡ്‌നേയും നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ട്രാന്‍വന്‍കൂര്‍ എഫ് സി സ്റ്റേബിള്‍ ഫോണ്‍ മലബാര്‍ എഫ് സിയെയും നേരിടും.

ഇന്നലെ വൈകിട്ട് നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ 16 ടീമുകള്‍ രണ്ട് ഗ്രൗണ്ടുകളിലായി മത്സരിച്ചു. അല്‍ അനീസ് എഫ് സി മാമോസ് എഫ് സിയെ 3-1നും ഓര്‍ബിറ്റ് എഫ് സി അല്‍ അലൂല്‍ എഫ് സിയെ 4-0നും ഗ്രാന്‍ഡ് മാള്‍ മേറ്റ്‌സ് എഫ് സി ഒറിക്സ് എഫ് സിയെ 2-1നും ഹിലാല്‍ എഫ് സി വാഖ് എഫ് സി യെ 1-0 നും ഫ്രൈഡേ ഫിഫ മഞ്ചേരി എപ്പാഖ് എഫ് സിയെ 2-0നും നാസ് ഗാര്‍ഡ് എഫ് സി ഇന്‍ഫിനിറ്റി എ എഫ് സിയെ 1-0നും മലബാര്‍ എഫ് സി വഖാസ് എഫ് സിയെ സഡന്‍ ഡത്തിലും ട്രാവന്‍കൂര്‍ എഫ് സി ഒലെ എഫ് സിയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ചാലിയാര്‍ കപ്പ് ഉല്‍ഘാടന മത്സരത്തിന് മുന്നോടിയായി ചാലിയാര്‍ ദോഹ പത്താം വാര്‍ഷിക ആഘോഷത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഐക്യത്തിന്റെയും സമൃദ്ധിയുടെയും നേട്ടത്തിന്റേയും പ്രതീകമായി പത്ത് ഹീലിയം ബലൂണുകള്‍ ചാലിയാര്‍ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി, ജനറല്‍ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറര്‍ അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, ചീഫ് അഡൈ്വസര്‍ സമീല്‍ അബ്ദുല്‍ വാഹിദ്, മുഖ്യ രക്ഷാധികാരി ഷൗക്കത്തലി ടി എ ജെ, രക്ഷാധികാരി സിദ്ദീഖ് വാഴക്കാട്, വനിത വിംഗ് പ്രസിഡന്റ് മുഹ്‌സിന സമീല്‍, ആസ്റ്റര്‍ ഡി എം എച്ച് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ശിഹാബ്, റേഡിയോ സുനോ ആര്‍ ജെ അഷ്ടമി, ഖിഫ് സെക്രട്ടറി നിസ്താര്‍ അഹ്മദ് എന്നിവര്‍ ചേര്‍ന്ന് പറത്തി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!