ഖത്തര്‍ സുസ്ഥിരതാ വാരത്തിന്റെ എട്ടാം പതിപ്പ് നവംബര്‍ 4 മുതല്‍ 11 വരെ

Web Desk
1 Min Read

ദോഹ: എര്‍ത്ത്ന സെന്റര്‍ ഫോര്‍ എ സസ്‌റ്റൈനബിള്‍ ഫ്യൂച്ചര്‍ ഖത്തര്‍ സുസ്ഥിരത വീക്ക് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ നവംബര്‍ നാലു മുതല്‍ 11 വരെ നടക്കും.

city exchange

സുസ്ഥിരത കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിലൂടെ പ്രവര്‍ത്തനവുമായി ബന്ധപ്പെടാന്‍ ഖത്തറിലെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന ദേശീയ കാമ്പയിനാണിത്.

ഈ വര്‍ഷത്തെ പരിപാടിക്കായി 65-ലധികം സംഘടനകള്‍ ഇതിനകം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ മരം നടല്‍ വര്‍ക്ക്‌ഷോപ്പുകള്‍, ബീച്ച് വൃത്തിയാക്കല്‍, കൂടുതല്‍ സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത സംവേദനാത്മക പ്രഭാഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

- Advertisement -
Ad image

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.qatarsustainabilityweek.com-ലും സോഷ്യല്‍ മീഡിയയില്‍ ക്യു എസ് ഡബ്ല്യു പിന്തുടരുന്നതിലൂടെയും പ്രവര്‍ത്തനം രജിസ്റ്റര്‍ ചെയ്യാം.

TAGGED:
Share This Article
Leave a Comment
error: Content is protected !!