പുതിയ ഹെല്‍ത്ത്കെയര്‍ ബ്രാന്‍ഡ്; വെല്‍കിന്‍സിന്റെ ആദ്യ മെഡിക്കല്‍ സെന്റര്‍ ഒരുങ്ങുന്നു

Web Desk
2 Min Read

ദോഹ: അരനൂറ്റാണ്ടിലേറെ പാരമ്പര്യത്തിന്റെയും ഇരുപത്തിമൂന്ന് വര്‍ഷത്തെ ഖത്തറിലെ പ്രവര്‍ത്തി പരിചയത്തിന്റെയും നിറവില്‍ ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലക്ക് ഏറെ പരിചിതമായ ഡോ. സമീര്‍ മൂപ്പന്‍ രണ്ട് വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷം ആരംഭിക്കുന്ന ‘വെല്‍ക്കിന്‍സ്’ ഹെല്‍ത്ത്കെയര്‍ ബ്രാന്‍ഡിന് തുടക്കമായി. വെല്‍കിന്‍സിന്റെ ആദ്യത്തെ മെഡിക്കല്‍ സെന്റര്‍ ഖത്തറിലെ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി സെപ്റ്റംബര്‍ 27ന് രാവിലെ 10 മണിക്ക് സമര്‍പ്പിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ക്രൗണ്‍ പ്ലാസയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വെല്‍ക്കിന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സമീര്‍ മൂപ്പന്‍, സഹസ്ഥാപകന്‍ സെനില്‍ ജാഫര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ നിഖില്‍ ജോസഫ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജേക്കബ് നീല്‍ എന്നിവര്‍ സംബന്ധിച്ചു.

വെല്‍ക്കിന്സിന്റെ ആദ്യത്തെ മെഡിക്കല്‍ സെന്റര്‍ ദോഹയിലെ റമദാ സിഗ്‌നലില്‍ വെസ്റ്റിന്‍ ഹോട്ടലിന് എതിര്‍വശത്ത് സല്‍വാ റോഡിലാണ് പ്രവര്‍ത്തിക്കുക. ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, ഇ എന്‍ ടി, ഡെര്‍മറ്റോളജി, ദന്തല്‍ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും ഒപ്പം റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി സേവനങ്ങളും ഇപ്പോള്‍ ലഭ്യമാകും.
കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്ററോളജി പോലുള്ള വിഭാഗങ്ങളിലെ സേവനം ഉടന്‍ ലഭ്യമാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

- Advertisement -
Ad image

‘ഞങ്ങളുടെ രണ്ട് വര്‍ഷത്തെ അധ്വാനത്തിന്റെ ഫലം ഇന്ന് പ്രവര്‍ത്തികമായിരിക്കുകയാണ്. ഈ അവസരത്തില്‍ ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ഏവരെയും ക്ഷണിക്കുന്നു. നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട ചികിത്സയും പരിചരണവും നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണ്. ഒപ്പം ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ ഞങ്ങളുടെ ക്ലിനിക്കുകള്‍ തുടങ്ങാനുള്ള പദ്ധതികളും ഉണ്ട്. അതിനായി തെരഞ്ഞെടുത്തുവച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങളിലേക്ക് ഉടന്‍ പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്യും’- ഡോ. സമീര്‍ മൂപ്പന്‍ പറഞ്ഞു.

പ്രിവിലേജ് കാര്‍ഡിനും തുടക്കം കുറിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 100 ഖത്തര്‍ റിയാലിന് ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡായി ഏത് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും ലഭ്യമാകും. കൂടാതെ ഫാര്‍മസി ഒഴികെയുള്ള മുഴുവന്‍ സേവനങ്ങള്‍ക്കും 30 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. പൊതുജനങ്ങള്‍ക്ക് 2023 ഒക്ടോബര്‍ 31 വരെ പ്രിവിലേജ് കാര്‍ഡ് വാങ്ങാനുള്ള അവസരം ലഭിക്കുമെന്നും ഡോ. സമീര്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും വളരെ എളുപ്പത്തില്‍ മികച്ച സേവനം ലഭ്യമാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. വെല്‍കിന്‍സിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത് ലോക്കറിലൂടെ ആളുകള്‍ക്ക് ലോകത്തില്‍ എവിടെനിന്നും തങ്ങളുടെ പ്രിസ്‌ക്രിപ്ഷനുകള്‍, ടെസ്റ്റ് റിസള്‍ട്ടുകള്‍, അപ്പോയ്ന്റ്മെന്റുകളുടെ വിവരങ്ങള്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ വാട്സ്ആപ്പിലൂടെയും ഞങ്ങളുടെ വെബ്സൈറ്റിലൂടെയും ലഭ്യമാകും. ഒപ്പം പേപ്പറിന്റെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദമായ ഒരു ക്ലിനിക്ക് അന്തരീക്ഷമാണ് ലക്ഷ്യമിടുന്നത്. വിസിറ്റിങ് കാര്‍ഡുകള്‍, ലെറ്റര്‍ഹെഡ് തുടങ്ങിയ സേവനങ്ങള്‍ക്കായി 100 ശതമാനം ഖത്തറില്‍ വെച്ച് റീസൈക്കിള്‍ ചെയ്ത പേപ്പറുകളാണ് ഉപയോഗിക്കുന്നതെന്ന് നിഖില്‍ ജോസഫ് പറഞ്ഞു.

കുറഞ്ഞ ചെലവില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കുമുള്ള ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍, ഹെല്‍ത്ത് ചെക്കപ്പുകള്‍, വിവിധ മേഖലകളില്‍ ജോലി സംബന്ധമായി ആവശ്യമായ പരിശോധനകള്‍, വാക്സിനേഷന്‍, പല്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകളും ചികിത്സയും, കോസ്മെറ്റോളജി വിഭാഗങ്ങളിലെ സേവനങ്ങളും വെല്‍കിന്‍സ് മെഡിക്കല്‍ സെന്ററില്‍ ലഭ്യമാകുമെന്ന് ഡോ. ജേക്കബ് നീല്‍ പറഞ്ഞു. വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആളുകള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഒരുക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!