ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തേക്കും

Web Desk
1 Min Read

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതരെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. ദിലീപിന്റെ സഹോദരന്‍ ശിവകുമാറിനോട് (അനൂപ്) തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

city exchange

കഴിഞ്ഞ ദിവസം ഹാജരാകാനാണ് അന്വേഷണ സംഘം ശിവകുമാറിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തില്‍ വീട്ടിലെത്തി നോട്ടീസ് പതിപ്പിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൊബൈല്‍ ഫോണ്‍ പരിശോധനാഫലം ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.

അതേസമയം, തനിക്കെതിരായ വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ആരോപണങ്ങള്‍ക്കു തെളിവുകളില്ല.

- Advertisement -
Ad image

ഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള ആറ് കുറ്റാരോപിതര്‍ക്ക് ഹൈക്കോടതി ഫെബ്രുവരി ഏഴിനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് പി.ഗോപിനാഥ് ജാമ്യം അനുവദിച്ചത്. ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!