

ദോഹ: ഗാര്‍ഹിക തൊഴിലാളികളെ ഖത്തറിലെത്തിച്ച് താമസ കേന്ദ്രത്തില്‍ നിര്‍ത്തി ജോലി നേടിക്കൊടുക്കുന്ന ഏഷ്യന്‍ വംശജനായ ഒരാളെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് സേര്‍ച്ച് ആന്റ് ഫോളോഅപ് വിഭാഗം അറസ്റ്റ് ചെയ്തു.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പരസ്യം ശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതികളും നടത്തിപ്പുകാരനും അറസ്റ്റിലായത്. കുറ്റം സമ്മതിച്ച പ്രതി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യം നല്കി പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് വിശദീകരിച്ചു.

