

അഹമ്മദാബാദ്: ടേക്ക് ഓഫിനിടെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നുവീണു. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരാണുണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.

ടേക്ക് ഓഫിനിടെ മരത്തില്‍ തട്ടി തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റിയതായും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എയര്‍ ഇന്ത്യയുടെ എഐ 171 അഹമ്മദാബാദ്- ലണ്ടന്‍ വിമാനമാണ് പകടത്തില്‍പ്പെട്ടത്.
എമര്‍ജന്‍സി യൂണിറ്റുകളെല്ലാം ഉടന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വിമാനം തകര്‍ന്നു വീണ സ്ഥലത്തു നിന്നും പുക ഉയരുന്നുണ്ട്.
