ശക്തമായ കാറ്റും പൊടിക്കാറ്റുമുണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

Web Desk
0 Min Read

ദോഹ: ജനുവരി 25, 26 തിയ്യതികളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് അനുഭവപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

city exchange

കാറ്റ് ഇടത്തരം മുതല്‍ ശക്തമായ തോതിലായിരിക്കുമെന്നും പല പ്രദേശങ്ങളിലും പൊടിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. വടക്കന്‍ അറേബ്യന്‍ ഉപദ്വീപില്‍ നിന്നെത്തുന്ന കാറ്റ് ചില സമയങ്ങളില്‍ കാഴ്ചവ്യാപ്തി ഗണ്യമായി കുറയാന്‍ ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.

താപനില ഇടിയുമെന്നും അതിനൊപ്പം കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ കടല്‍ മുന്നറിയിപ്പുകള്‍ തുടരുന്നതായും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!