

ദോഹ: കലാലയം സാംസ്‌കാരിക വേദി എയര്‍പോര്‍ട്ട് സോണ്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരന്‍ കെ കെ ജോഷി എഡിറ്റ് ചെയ്ത പതിനഞ്ചോളം ലേഖനങ്ങളുടെ സമാഹരമായ ഫലസ്തീന്‍ പ്രതിരോധങ്ങള്‍ക്ക് ഒരു ആമുഖം എന്ന പുസ്തകത്തെ ആധാരമാക്കി നടന്ന പുസ്തക ചര്‍ച്ചയില്‍ സോണ്‍ ചെയര്‍മാന്‍ ഷാഫി നിസാമിയുടെ അധ്യക്ഷതയില്‍ പ്രശസ്ത കവിയും ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രതിനിധിയുമായ അസ്ലം മുവാറ്റുപുഴ ഉദ്ഘാടനം നിര്‍വഹിച്ചു.

പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളെ അധികരിച്ച് നടന്ന അവതരണങ്ങള്‍ക്ക് അഫ്‌സല്‍ തളിക്കുളം, അശ്ഫീര്‍ നിസാമി, ഉബാദ സഖാഫി, ജഫ്ഷീര്‍ ചളിക്കോട്, റസല്‍ പേരോട്, സവാദ് വയനാട് എന്നിവര്‍ നേതൃത്വം നല്‍കി.

വായന മനുഷ്യനെ സമ്പൂര്‍ണ്ണനാക്കുന്നതോടൊപ്പം അത് ജീവിതത്തില്‍ ശീലമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന് യോഗം വിലയിരുത്തി.
ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ ചെയര്‍മാന്‍ ഉബൈദ് വയനാട് പരിപാടിക്ക് ആശംസ അറിയിച്ചു. സോണ്‍ കലാലയം സെക്രട്ടറിമാരായ റഷീദ് സി ഡി സി മോഡറേറ്ററായും ഇര്‍ഷാദ് ശാമില്‍ ഇര്‍ഫാനി സ്വാഗതവും എക്‌സിക്യൂട്ടീവ് സെക്രട്ടറി സാദിഖ് അലി കടമേരി നന്ദിയും പറഞ്ഞു.

