കുവൈത്തില്‍ തൊഴിലാളി ക്യാംപില്‍ തീപിടുത്തം; നാല്‍പ്പതിലേറെ മരണം; മരിച്ചവരില്‍ മലയാളികളും

Web Desk
1 Min Read

മംഗഫ്: കുവൈത്തില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച തൊഴിലാളി ക്യാംപില്‍ തീപിടുത്തം. മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ചതായാണ് വിവരം. മൂന്നു പേരെ കാണാതായി. മരിച്ചവരില്‍ 10 പേര്‍ മലയാളികളാണെന്ന് സംശയിക്കുന്നു.

city exchange

മംഗഫിലെ വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം. കെട്ടിടത്തിലെ വിവിധ ഫ്‌ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്.

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് താഴെ നിലയില്‍ നിന്നും തീ പടര്‍ന്നുവെന്നാണ് കരുതുന്നത്. കടുത്ത പുക അനുഭവപ്പെട്ടതോടെ പലരും കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയതായും അവരില്‍ ചിലര്‍ മരിക്കുകയും ചിലര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

മുപ്പതോളം പേര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. മരിച്ചവരിലും പരുക്കേറ്റവരിലും നിരവധി മലയാളികളുണ്ട്. പരുക്കേറ്റവരെ അദാന്‍, ഫര്‍വാനിയ, അമീരി, മുബാറക്ക്, ജാബിര്‍ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.

- Advertisement -
Ad image

മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി ആരോഗ്യ മന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ആളുകളെ താമസിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനാല്‍ കെട്ടിട ഉടമയേയും കാവല്‍ക്കാരനേയും അറസ്റ്റ് ചെയ്യാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവിട്ടു.

കെട്ടിടത്തിലെ എല്ലാ താമസക്കാരേയും ഒഴിപ്പിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!