

ദോഹ: കേരള സര്‍ക്കാരിന്റെ കീഴിലുള്ള മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്ററും ഐ സി ബി എഫ് അംഗവുമായ ദുര്‍ഗാദാസ് ശിശുപാലന്‍ കഴിഞ്ഞ ദിവസം ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്തു നടത്തിയ വര്‍ഗീയ പരാമര്‍ശം സമുദായങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ളതും ഖത്തര്‍ പോലുള്ള ഗള്‍ഫ് രാജ്യങ്ങളെ സമൂഹ മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുമാണെന്ന് ഐ എം സി സി ഖത്തര്‍ ആരോപിച്ചു.

ഖത്തര്‍ പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആളുകളെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്നുവെന്നും തീവ്രവാദികളുടെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഇത്തരം ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ച് കൊണ്ട് മുസ്‌ലിം സംഘടനകള്‍ റിക്രൂട്ട്‌മെന്റുകള്‍ നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു എന്നുമാണ് ദുര്‍ഗ്ഗാദാസ് ശിശുപാലന്‍ നടത്തിയ പ്രസംഗം.

ഗള്‍ഫ് രാജ്യങ്ങളെ അപകീര്‍ത്തിപ്പെടുത്താനും സാമൂദായിക സ്പര്‍ധ ഉണ്ടാക്കാനും വേണ്ടി ബോധപൂര്‍വ്വം ശ്രമം നടത്തിയ ദുര്‍ഗാദാസിനെ മലയാളം മിഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു തക്കതായ ശിക്ഷ നല്‍കണമെന്നും കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ഐ എം സി സി ആവശ്യപ്പെട്ടു.
