

ദോഹ: വടകര മയ്യനൂര്‍ പരേതരായ കുരിയാടിക്കണ്ടിയില്‍ മുഹമ്മദ് കാസിം- മൈമു ദമ്പതികളുടെ മകന്‍ മുഹമ്മദ് അസ്ലം (55) ഖത്തറില്‍ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

ഭാര്യ: ഷബിന. മക്കള്‍: ഇഹ്തിഷാം, സയാന്‍. സഹോദരന്‍ മുസ്തഫ ഖത്തറിലുണ്ട്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
