സഫീര്‍ കരിയാടിനെ ആദരിച്ചു

Web Desk
1 Min Read

ദോഹ: പതിനഞ്ചോളം തവണ തുടര്‍ച്ചയായി പ്ലേറ്റ്‌ലേറ്റ് നല്‍കി മാതൃകാ പ്രവൃര്‍ത്തി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ സഫീര്‍ കരിയാടിനെ ഇന്‍കാസ് ഒഐസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചു.

city exchange

സെന്‍ട്രല്‍ കമിറ്റി ആക്ടിംഗ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത് മെമന്റോ കൈമാറി. കാന്‍സര്‍ പോലെയുള്ള രോഗികള്‍ക്ക് വളരെ വിലപ്പെട്ടത് ആണ് പ്ലേറ്റ്‌ലേറ്റ് എന്നും രക്തം പുറത്ത് എടുത്ത് പ്ലേറ്റ്‌ലേറ്റ് മാത്രം എടുത്തതിനു ശേഷം വീണ്ടും അകത്തു കടത്തി വിടുന്ന പ്രകിയയെ കുറിച്ചും പ്ലേറ്റ്‌ലേറ്റിന്റെ ആവശ്യകതയെ കുറിച്ചും സഫീര്‍ കരിയാട് വിശദീകരിച്ചു.

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ മണ്‍മറഞ്ഞ നേതാക്കളായ പി കെ സുലൈമാന്‍, റഹിം റയ്യാന്‍ എന്നിവരുടെ അനുസ്മരണാര്‍ഥം സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ വെച്ചായിരുന്നു ആദരവ് നല്കിയത്.

ജില്ലാ പ്രസിഡന്റ് ഷമീര്‍ മട്ടന്നൂര്‍, ജനറല്‍ സെക്രട്ടറി പിയാസ് മാച്ചേരി, ട്രഷറര്‍ അഭിഷേക് മാവിലായി, ക്യാമ്പ് കണ്‍വീനര്‍ ശിവാനന്ദന്‍ കൈതേരി, മറ്റ് ജില്ലാ ഭാരവാഹികളായ ജംനാസ് മാലൂര്‍, സന്തോഷ് ജോസഫ്, മുഹമ്മദ് എടയ്യന്നൂര്‍, പ്രശോഭ് നമ്പ്യാര്‍, അബ്ദുല്‍ സലാം ശ്രീകണ്ഠാപുരം, സിതിന്‍, സുനില്‍, ദര്‍ശന്‍ലാല്‍, സനല്‍ മക്രേരി, റാസിഖ് ആയിപ്പുഴ, മാലി മെരുവമ്പായി, ബാബുരാജ്, ഷബീര്‍ സി പി മറ്റ് നിയോജക മണ്ഡലം കമ്മിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!