മലയാളി യുവാവ് മുങ്ങി മരിച്ച നിലയില്‍

Web Desk
1 Min Read

ദോഹ: കാണാതായ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പരിയങ്ങാട് തടിയല്‍ അന്‍സില്‍ (29)നെയാണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

city exchange

അബൂഹമൂറിലെ ബില്ല മാര്‍ട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അന്‍സില്‍. സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ പോയതാണെന്നും വിവരമുണ്ട്. അന്‍സിലിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല.

വക്‌റ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയ മൃതദേഹത്തെ കുറിച്ച് തോന്നിയ സംശയത്തെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അന്‍സിലിനെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച രാത്രി കടലില്‍ കുളിക്കാന്‍ പോയ അന്‍സിലിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ തന്നെ കടലില്‍ നിന്നും ലഭിച്ച് മോര്‍ച്ചറിയിലെത്തിച്ചെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല.

- Advertisement -
Ad image

അബൂഹമൂറില്‍ മയ്യത്ത് നമസ്‌ക്കാരം നടന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ഫാത്തിമ ശബാന.

Share This Article
Leave a Comment
error: Content is protected !!