ലാമെല്ലര്‍ ഇത്തിയോസിസ് വിഭാഗത്തെ ഭിന്നശേഷി അവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കൂട്ടായ്മ

Web Desk
1 Min Read

കോഴിക്കോട്: ഭിന്നശേഷി അവകാശ നിയമപ്രകാരം 22-ാമത്തെ രോഗമായി ലാമെല്ലര്‍ ഇത്തിയോസിസ്- ത്വക്ക് രോഗികളെ പരിഗണിക്കണമെന്ന് ലാമെല്ലര്‍ ഇത്തിയോസിസ് കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

city exchange

സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര ആനുകൂല്യങ്ങളും പരിഗണനയും ലഭിക്കുന്നില്ലെന്നും സമൂഹത്തില്‍ നിന്ന് ഒന്നാകെ അവഗണിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. സ്വകാര്യ മേഖലയില്‍ ജോലി നല്‍കാന്‍ പോലും ഉടമകള്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ നല്‍കി സഹായിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

രോഗികള്‍ക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും സാമൂഹിക ക്ഷേമ പെന്‍ഷനും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. വിവിധ ജില്ലകളിലായുള്ള 28ഓളം ലാമെല്ലര്‍ ഇത്തിയോസിസ് രോഗികളാണ് കൂട്ടായ്മയിലുള്ളത്. സംസ്ഥാനത്ത് ഇതിലധികം രോഗികളുണ്ട്. എല്ലാവരേയും ഉള്‍പ്പെടുത്തി സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും ഇവര്‍ പറഞ്ഞു.

- Advertisement -
Ad image

വാര്‍ത്താസമ്മേളനത്തില്‍ ഫവാസ് മൂന്നിയൂര്‍, പ്രീതി വേലായുധന്‍, മുഹമ്മദ് ഫഹീം, ഷിബിന്‍ സി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!