

അസ്താന: കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അസ്താന ഇന്റര്‍നാഷണല്‍ ഫോറത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളുടെ പ്രതിനിധികള്‍ക്ക് പുറമെ നിരവധി രാഷ്ട്രത്തലവന്മാരും സര്‍ക്കാര്‍ മേധാവികളും പ്രതിനിധി സംഘത്തലവന്‍മാരും ഫോറത്തില്‍ പങ്കെടുത്തു.

