

ആലുവ: ആധുനിക ഹിറ്റ്‌ലറാണ് കേരളം ഭരിക്കുന്നതെന്ന് കെ പി സി സി മുന്‍ പ്രസിഡണ്ട് വി എം സുധീരന്‍ പറഞ്ഞു. യു ഡി എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്‌സിസവും ലെനിസവും അല്ല പിണറായി വിജയനെ നയിക്കുന്നതെന്നും മറിച്ച് ഹിറ്റ്‌ലറും മുസോളിനിയും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവ കേരള സദസ്സ് കൊണ്ട് കഴിഞ്ഞ ഒരു മാസം ഭരണപരമായ സ്തംഭനമാണ് കേരളത്തില്‍ ഉണ്ടായത്. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുവന്‍ സര്‍ക്കാരിന് കഴിഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യപരമായി പ്രതിഷേധിക്കുവാനുള്ള അവകാശത്തെ ക്രിമിനലുകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. നവകേരള സദസ്സ് പരാജയപ്പെട്ടു എന്ന ബോധ്യം മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും ഉണ്ടായതിനാലാണ് കലാപത്തിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന് ധൂര്‍ത്തിന് ഒരു പരിധിയും ഇല്ലാതെയായിരിക്കുന്നു. ഇത് കേരളത്തെ പതിറ്റാണ്ട് കാലത്തേക്ക് പിന്നോട്ട് നയിക്കുകയാണ് ചെയ്തിരിക്കുന്നത്.

നവ കേരള സദസ്സ് കൊണ്ട് എന്തു നേട്ടം ജനങ്ങള്‍ക്കുണ്ടായി എന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. നവകേരള ശുദ്ധമായ വേസ്റ്റാണ് അദ്ദേഹം പറഞ്ഞു.
യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം കെ എ ലത്തീഫ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.
മലയാളികള്‍ക്ക് പല ദുരന്തങ്ങള്‍ അനുഭവിക്കുവേണ്ടി വന്നിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും വലിയ ദുരന്തമാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെന്ന് പി കെ ഫിറോസ് പറഞ്ഞു. നിപ്പയെയും പ്രളയങ്ങളെയും കോവിഡിനെയും അതിജീവിച്ചതുപോലെ നരേന്ദ്രമോദിയെയും പിണറായിയെയും മലയാളികള്‍ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെന്നി ബഹനാന്‍ എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഹംസ പറക്കാട്ട്, ജനറല്‍ സെക്രട്ടറി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍, വൈസ് പ്രസിഡണ്ട് ടി എം അബ്ബാസ്, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ഡോമിനിക് പ്രെസന്റ്റേഷന്‍, കണ്‍വീനര്‍ ഷിബു തെക്കുംപുറം, കെ പി സി സി സെക്രട്ടറി അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ്, മുന്‍ എം പി കെ പി ധനപാലന്‍, മുന്‍ എം എല്‍ എ എം എ ചന്ദ്രശേഖരന്‍, ഐ എന്‍ ടി യു സി ദേശീയ സമിതി അംഗം വി പി ജോര്‍ജ്, ഡി സി സി ഭാരവാഹികളായ ബാബു പുത്തങ്ങാടി, പി ബി സുനീര്‍, ഉണ്ണികൃഷ്ണന്‍, എം ജെ ജോമി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് പി എ സലിം, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സാജിതാ നൗഷാദ്, സെക്രട്ടറിയേറ്റ് അംഗം അഡ്വ. സാജിത സിദ്ധീഖ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ പി എ മുജീബ്, കെ എന്‍ കൃഷ്ണകുമാര്‍, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി കെ എ ജബ്ബാര്‍, പ്രിന്‍സ് വെള്ളറക്കല്‍, ആന്റണി മഞ്ഞൂരാന്‍, പി കെ കൃഷ്ണന്‍കുട്ടി, പി വിജയന്‍, രാജീവ് മുതിരക്കാട്, ഹനീഫ ഞാര്‍ലക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

