കടല്‍ കടന്നുവന്ന മോഹ പക്ഷി പ്രകാശനം ചെയ്തു

Web Desk
1 Min Read

ആലുവ: പി എ ഹംസക്കോയയുടെ മൂന്നാമത്തെ പുസ്തകം കടല്‍ കടന്നുവന്ന മോഹപ്പക്ഷി പ്രകാശനം ചെയ്തു. നോവലില്‍ പ്രധാനമായും പരാമര്‍ശിക്കുന്ന പാര്‍സി മുഹമ്മദിന്റെ വീട്ടുമുറ്റത്തു നടന്ന ചടങ്ങില്‍ ബി ജെ പി നേതാവ് സി കെ പത്മനാഭന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. എം വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി എ ഹാരിദ്, അഡ്വ. ഖലിമുദ്ധീന്‍, അജിത് കൊളാടി, ആദം അയൂബ്, ലത്തീഫ് എരമംഗലം, കെ ജി ഹരിദാസ്, ദാവൂദ് ഖാദര്‍, യു അബൂബക്കര്‍, ഇ ഹൈദര്‍ അലി മാസ്റ്റര്‍, പി എ ഹംസക്കോയ, കെ യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

city exchange

ചടങ്ങില്‍ പാര്‍സി മുഹമ്മദ് ഫൗണ്ടേഷന്റെ രൂപീകരണം സി സി അലിയും കെ വി കുഞ്ഞു മുഹമ്മദ് ഹാജിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഫൗണ്ടേഷന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരുന്ന് ശേഖരണ പെട്ടികള്‍ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ലീലാ മുഹമ്മദലി നിര്‍വഹിച്ചു. തിരക്കഥാകൃത്ത് ജോണ്‍പോള്‍, കവി ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരുടെ സന്ദേശങ്ങളും വായിച്ചു.
പൗരന്‍ ഓണ്‍ലൈനിനു വേണ്ടി സബ് എഡിറ്റര്‍ രാജശ്രീ പന്തപ്പിള്ളിയും ബി ജെ പിക്കു വേണ്ടി സി കെ പത്മനാഭനും കെ ജി ഹരിദാസും ചേര്‍ന്ന് പി എ ഹംസക്കോയയെ പൊന്നാടയണിയിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!