

കണ്ണൂര്‍: കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും ഇസ്‌ലാം മത പണ്ഡിതനും സുന്നി നേതാവുമായ എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു.


മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങവെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടന്ന കേരള മുസ്‌ലിം ജമാഅത്ത് പ്രതിഷേധ മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചത് എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശിയായിരുന്നു.

