ഗാസയിലെ ആശുപത്രികളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഗാസയിലെ ഷിഫ മെഡിക്കല്‍ കോംപ്ലക്സില്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ ഹീനമായ നടപടികളെ ശക്തമായി അപലപിച്ച് ഖത്തര്‍. അധിനിവേശം നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി രോഗികളുടെ ദാരുണമായ നഷ്ടത്തിന് കാരണമായതായും യുദ്ധ്ക്കുറ്റമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി.

city exchange

ഖത്തറിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം അടിയന്തരവും സമഗ്രവുമായ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടു. ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ അധിനിവേശ സേനയുടെ ആക്രമണം സൂക്ഷ്മമായി പരിശോധിക്കാന്‍ സ്വതന്ത്ര യു എന്‍ അന്വേഷകരെ അയയ്ക്കുന്നത് ഉള്‍പ്പെടുത്തണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

ഫലസ്തീന്‍ ജനതയ്ക്കെതിരെ അധിനിവേശ സേന നടത്തുന്ന മനുഷ്യരാശിക്കെതിരായ നഗ്നമായ കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം കൂടുതല്‍ ക്രൂരതകള്‍ തുടരാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അത്തരമൊരു സാഹചര്യം, പ്രാദേശിക സ്ഥിരതയ്ക്ക് നേരിട്ട് ഭീഷണി ഉയര്‍ത്തുക മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിലും അതിന്റെ സ്ഥാപനങ്ങളിലും ഉള്ള വിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

- Advertisement -
Ad image

പലസ്തീന്‍ ന്യായം, ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967-ലെ അതിര്‍ത്തിയില്‍ അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയില്‍ ഖത്തറിന്റെ അചഞ്ചലമായ നിലപാട് മന്ത്രാലയം അടിവരയിട്ടു.

Share This Article
Leave a Comment
error: Content is protected !!