ഖത്തറിന് റഷ്യയില്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രി

Web Desk
1 Min Read

ദോഹ: റഷ്യയിലെ സ്ഥിതിഗതികളും പരിസ്ഥിതിയും മാറുന്നതുവരേയും രാഷ്ട്രീയ സ്ഥിരത കൈവരിക്കുവോളവും പുതിയ നിക്ഷേപം നടത്താന്‍ ഖത്തറിന് പദ്ധതികളില്ലെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പറഞ്ഞു. ദോഹ ഫോറത്തോടനുബന്ധിച്ച് സി എന്‍ എന്നിന്റെ ബെക്കി ആന്‍ഡേഴ്‌സണ് നല്കിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. റഷ്യയിലെ നിലവിലുള്ള നിക്ഷേപവും അവലോകനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

city exchange

സ്ഥിതിഗതികളുടെ സ്ഥിരതയെ കുറിച്ച് വ്യക്തത ലഭിക്കുന്നതുവരെ റഷ്യയില്‍ മാത്രമല്ല യൂറോപ്പില്‍ പോലും പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. എന്നാല്‍ യൂറോപ്പില്‍ മുഴുവനുമായല്ല അത്തരം ചിന്തയെന്നും രാഷ്ട്രീയ അപകടസാധ്യതകള്‍ തോന്നുന്ന പ്രദേശങ്ങളില്‍ മാത്രമാണ് നിക്ഷേപത്തെ കുറിച്ച് ചിന്തിക്കാത്തതെന്ന് പറഞ്ഞ ഉപപ്രധാനമന്ത്രി എല്ലാ അളവുകോലുകളും നോക്കേണ്ടതുണ്ടെന്നും വിശദമാക്കി.

റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി നടത്തുന്ന നിലവിലെ നിക്ഷേപത്തെ കുറിച്ച് വാണിജ്യ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണെന്നും അതിപ്പോഴും തുടരുകയാണെന്നും എങ്കിലും തത്ക്കാലമത് വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!