

ദോഹ: ഇംഗ്ലണ്ടിന് മുമ്പില്‍ സെനഗല്‍ വീണു. മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുക. ഡിസംബര്‍ പത്തിന് രാത്രി 10 മണിക്കാണ് മത്സരം.

കളി തുടങ്ങി ആദ്യത്തെ അരമണിക്കൂര്‍ നേരം സെനഗല്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചെങ്കിലും ഗോളടിച്ചു കയറിയത് ഇംഗ്ലണ്ടായിരുന്നു. 38-ാം മിനുട്ടില്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്‌സനും ആദ്യ പകുതിയുടെ അധിക സമയത്ത് ക്യാപ്റ്റന്‍ ഹാരി കെയ്‌നും 57-ാം മിനുട്ടില്‍ ബുകായോ സാക്കയുമാണ് ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടിയത്. ഖത്തര്‍ ലോകകപ്പിലെ ബുകയോ സാക്കയുടെ മൂന്നാം ഗോളായിരുന്നു സെനഗലിനെതിരെ കണ്ടെത്തിയത്.
