ആസിം വെളിമണ്ണക്ക് ആര്‍ എസ് സി ഖത്തറിന്റെ ആദരം

Web Desk
1 Min Read

ദോഹ: പരിമിതികളെ അതിജീവിച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആസിം വെളിമണ്ണയെ ഖത്തര്‍ നാഷനല്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ആദരിച്ചു. ഖത്തറില്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തിയ ആസിമിനെ ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ ശകീര്‍ ബുഖാരി, ഉബൈദ് വയനാട്, നംഷാദ് പനമ്പാട് എന്നിവരുടെ നേതൃത്വത്തില്‍ ആദരിച്ചു.

city exchange

2021ലെ ഇന്റര്‍ നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് ഫൈനലിസ്റ്റും യുനിസെഫ് അവാര്‍ഡ് ജേതാവുമായ ആസിം വെല്ലുവിളികളെ സധീരം നേരിടാന്‍ കരുത്ത് പകരുന്ന സന്ദേശങ്ങളാണ് നല്‍കുന്നതെന്ന് ആര്‍ എസ് സി ജനറല്‍ സെക്രട്ടറി ഉബൈദ് വയനാട് പറഞ്ഞു. ചടങ്ങില്‍ റഊഫ് മാട്ടൂല്‍, ഹാശിം മാവിലാടം, ഹാരിസ് പുലാശ്ശേരി, താജുദ്ദീന്‍ പുറത്തീല്‍ എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!