റവാബിയുടെ ബാക്ക് ടു ഹോം ഡീലുകളുമായി ആറുദിന മിഡ്നൈറ്റ് റഷ് ഇന്നുമുതല്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് അവിശ്വസനീയമായ ഓഫറുകളും സമാനതകളില്ലാത്ത മൂല്യവും നല്‍കുന്ന മിഡ്നൈറ്റ് റഷ് പ്രഖ്യാപിച്ച് റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്. ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെ നടക്കുന്ന പ്രത്യേക പരിപാടി എല്ലാ റവാബി ഔട്ട്ലെറ്റുകളിലും ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഖര്‍തിയാത്ത്, ഗ്രാന്‍ഡ് ഷോപ്പിംഗ് സെന്റര്‍ എന്നിവിടങ്ങളിലും ദിവസവും രാത്രി പത്തര മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ ലഭ്യമായ വിവിധ ഉത്പന്നങ്ങളുടെ എക്സ്‌ക്ലൂസീവ് ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നു.

city exchange

വേനല്‍ക്കാല അവധിക്കാല സീസണിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത ഇനങ്ങളില്‍ ദിനംപ്രതി മാറുന്ന ഓഫറുകളുണ്ടാകും. ഇത് എല്ലാ രാത്രിയിലും പുതിയ ഡീലുകളും ആശ്ചര്യങ്ങളും ഉറപ്പാക്കുന്നു. കുടുംബങ്ങളെയും വ്യക്തികളെയും അവധിക്കാലത്ത് അവരുടെ ഷോപ്പിംഗ് പരമാവധി പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതും മികച്ച വിലയ്ക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള റവാബി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.

ഇലക്ട്രോണിക്‌സ്, ഗ്രോസറി, വീട്ടുപകരണങ്ങള്‍, ഭക്ഷ്യേതര ഇനങ്ങള്‍ തുടങ്ങിയവയില്‍ മികച്ച കിഴിവുകള്‍ ലഭിക്കും.

തങ്ങളുടെ ഉപഭോക്താക്കളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക് നന്ദി പറയുന്നതിനുള്ള മാര്‍ഗമായി മിഡ്നൈറ്റ് റഷ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍ പറഞ്ഞു.

- Advertisement -
Ad image

കൂടാതെ, ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നടക്കുന്ന റവാബി വിന്‍ വണ്‍ മില്യണ്‍ കാമ്പെയ്നില്‍ പങ്കെടുക്കാം. ടാങ്ക് ജിഎംഡബ്ല്യു 500 കാറും ആകര്‍ഷകമായ ഗിഫ്റ്റ് വൗച്ചറുകളും നേടാനുള്ള അവസരമാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റവാബി ഔട്ട്ലെറ്റ് അല്ലെങ്കില്‍ www.rawabihypermarket.com സന്ദര്‍ശിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!