

ദോഹ: ഖത്തറിലെ മലയാളി വനിതകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഖത്തര്‍ മലയാളി മോംസ് കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

ബര്‍വ കൊമേഴ്‌സ്യല്‍ അവന്യൂവിലെ വൈബ്രന്റ് ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി നിര്‍വഹിച്ചു. കുട്ടികളിലെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ മലയാളി മോംസ് നടത്തിയ ഉദ്യമത്തെ അദ്ദേഹം അഭിനന്ദിച്ചു


ഷെജിന നൗഷാദ് സ്വാഗതം പറഞ്ഞു. ദിവ്യ പ്രേംജിത്, ലാസ ഇവെന്റ്‌സ് ജനറല്‍ മാനേജര്‍ ഗഫൂര്‍ കാലിക്കറ്റ്, ഫോട്ടോഗ്രാഫറും കലാകാരനുമായ ജുനൈദ് ഫായിസ്, ലൗഡെയ്ല്‍ ഇന്റര്‍നാഷണല്‍ കിന്റര്‍ഗാര്‍ട്ടന്‍ പ്രിന്‍സിപ്പല്‍ വിന്‍സി ജോണ്‍, രാജഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപിക മോള്‍സി എന്നിവര്‍ പ്രസംഗിച്ചു.
കളറിംഗ് മത്സരത്തില്‍ മെഷാഫ് പൊഡാര്‍ പേള്‍ സ്‌കൂളിലെ പ്രണവ് നിധിന്‍ ഒന്നാം സ്ഥാനവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ ലൈബ മുഹമ്മദ് രണ്ടാം സ്ഥാനവും അല്‍ നസ്ര്‍ ലയോള ഇന്റര്‍നാണല്‍ സ്‌കൂളിലെ വൈഗ ശരത് മൂന്നാം സ്ഥാനവും അല്‍ വുഖൈര്‍ ലയോള ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അദ്വൈത പ്രവീണ്‍ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി.

പെന്‍സില്‍ ഡ്രോയിങ് മത്സരത്തില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ ഏബിള്‍ ക്രിസ് ചിറ്റിലപ്പിള്ളി ഒന്നാം സ്ഥാനവും ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ തനുശ്രീ രാഘവേന്ദ്ര രണ്ടാം സ്ഥാനവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ സ്റ്റെഫാനോ ആന്റണി ഷിബു മൂന്നാം സ്ഥാനവും പങ്കിട്ടു.
ഡ്രോയിങ് ആന്റ് കളറിംങ് മത്സരത്തില്‍ നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വേദിക ശശികുമാര്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ സ്വെറ്റ്‌ലാന മേരി ഷിബു, ബിര്‍ള പബ്ലിക്ക് സ്‌കൂളിലെ ഐമി സനില്‍ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.

സിമി ഷമീര്‍, ബിന്‍സി ബിജു, രജനി ദാസ്, പ്രഷ്‌ലി ഷിജു, ഐഷ സഫ്രീന, നസീബ ഫഹദ്, ഷാബില ഷറഫുദ്ധീന്‍, അശ്വതി പ്രദീപ്, റാഫിയ മഹ്ഷദ്, ആരിഫ അബൂബക്കര്‍, കൃതിക പ്രദീപ്, രശ്മി രാമചന്ദ്രന്‍, സിമി ചന്ദ്ര, ലൈക ഫഹദ്, പ്രണവ് ദാസ്, ഷമീജ് സുലൈമാന്‍ എന്നിവര്‍ മത്സര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

