

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. മൂന്നാം ഷട്ടറാണ് തുറന്നത്. ചെറുതോണിക്ക് അഞ്ച് ഷട്ടറുകളാണുള്ളത്.
മൂന്നാം ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ തുറക്കുന്നതിനെ തുടര്‍ന്ന് കരുതലിന്റെ ഭാഗമായാണ് ചെറുതോണി അണക്കെട്ട് തുറന്നതെന്ന് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം നിയന്ത്രിതമായി തുറന്നു വിടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

റൂള്‍ കര്‍വിന് മുകളില്‍ വെള്ളമുണ്ടാകരുതന്നെ നിര്‍ദ്ദേശം കേരളം തമിഴ്‌നാടിന് നല്കിയതിന് പുറമേ കൂടുതല്‍ വെള്ളം കൊ്ണ്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ തമിഴ്നാട് റൂള്‍ കര്‍വ് പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന്, നാല് സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഷട്ടറുകളിലൂടെ 772 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

