അല്‍ മഖര്‍ സൗദി പ്രവാസി സംഗമം സമാപിച്ചു

Web Desk
1 Min Read

തളിപ്പറമ്പ്: അല്‍ മഖര്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ സേവനം ചെയ്യുന്ന പ്രവാസികളുടെ സംഗമവും പ്രാര്‍ഥനാ സദസ്സും അല്‍ മഖര്‍ ദാറുല്‍ അമാന്‍ ക്യാമ്പസില്‍ നടന്നു. ജനറല്‍ മാനേജര്‍ പി കെ അലിക്കുഞ്ഞി ദാരിമി അധ്യക്ഷത വഹിച്ചു. എസ് എം എ ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് ദാരിമി സംഗമം ഉദ്ഘാടനം ചെയ്തു.

city exchange

സൗദിയിലെ വിവിധ സെന്‍ട്രലുകളെ പ്രതിനിധീകരിച്ച് ഉമര്‍ പന്നിയൂര്‍ സൗദി നാഷണല്‍ കമ്മിറ്റി, അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ് (റിയാദ്), മുഹമ്മദ് അമാനി മണിയൂര്‍ (ദമാം),
ഫൈസല്‍ സഖാഫി ഉളിയില്‍ (മക്ക) എന്നിവര്‍ സംസാരിച്ചു.
സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ അല്‍ ബുഖാരി തളിപ്പറമ്പ് സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

അബ്ദുല്‍ ഗഫൂര്‍ സഖാഫി അല്‍ കാമിലി, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, ഉമര്‍ പട്ടുവം, ബഷീര്‍ കെ എ (ദമാം), മഹബൂബ് എറന്തല (റിയാദ്), അഷ്‌കര്‍ മഴുര്‍ (റിയാദ്), അബ്ദുല്‍ അസീസ് കളറോഡ് (റിയാദ്), മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു. അബ്ദുസമദ് അമാനി സ്വാഗതവും നാസര്‍ ഹാജി കുപ്പം നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!