

കോഴിക്കോട്: സിയസ്‌കൊയുടെ വളര്‍ച്ചക്ക് പ്രവാസികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് പ്രമുഖ വ്യവസായിയും മുന്‍ പ്രവാസിയുമായ സി എ ആലിക്കോയ. സിയസ്‌കൊ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശനാടുകളിലെ മാറിവരുന്ന തൊഴില്‍ ഭദ്രത നഷ്ടപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ദേശവാസികള്‍ക്ക് സ്ഥിരവരുമാനമുണ്ടാക്കാന്‍ ഉതകുന്ന സംരംഭങ്ങള്‍ ആരംഭിക്കേണ്ടത് അനിവാര്യമാണ്. അതിനുവേണ്ടി മുന്നിട്ടിറങ്ങുന്ന സിയസ്‌കോയെ യോഗം അഭിനന്ദിച്ചു.

സിയസ്‌കൊ ഇന്റലക്ച്ചല്‍വിംഗ് ചെയര്‍മാന്‍ ബി വി അശറഫ് അധ്യക്ഷത വഹിച്ചു. സിയസ്‌കൊ ജനറല്‍ സിക്രട്ടറി എസ് സര്‍ഷാര്‍ അലി മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ കമ്മിറ്റി പ്രസിഡന്റ് പി വി അഹമ്മദ് കോയ, പി എന്‍ വലീദ്, റിയാദ് കമ്മിറ്റി സിക്രട്ടറി എ എം യാക്കൂബ്, പി വി സി യൂനുസ്, പി ടി മുഹമ്മദലി, കെ വി കുഞ്ഞഹമ്മദ് കോയ, കെ നൗഷാദലി, എം വി മുസ്തഫ, എസ് എം ഹുസൈന്‍, സി എന്‍ ബിച്ചു എന്നിവര്‍ സംസാരിച്ചു. സി പി എം സഈദ് അഹമ്മദ് സ്വാഗതവും എസ് എ ഖുദ്‌സി നന്ദിയും പറഞ്ഞു.
യോഗത്തില്‍ പ്രവാസി നേതൃകമ്മിറ്റിയെ തെരഞ്ഞെടുത്തു. പി വി അഹമ്മദ് കോയ (ചെയര്‍മാന്‍), എം വി മുസ്തഫ, എ എം യാക്കൂബ് (വൈസ് പ്രസിഡണ്ടുമാര്‍), പി വി സി യൂനുസ് (കണ്‍വീനര്‍), എം വി ഫസല്‍, കെ വി കുഞ്ഞഹമ്മദ് കോയ (ജോ. കണ്‍വീനര്‍മാര്‍), സി പി എം സഈദ് അഹമ്മദ് (കോ-ഓര്‍ഡിനേറ്റര്‍).

