

ദോഹ: ‘വര്‍ഗീയ ഫാസിസവും ജനകീയ പ്രതിരോധവും’ എന്ന വിഷയത്തില്‍ ഖത്തര്‍ ഐ എം സി സി സംവാദ പരിപാടി നടത്തി. എല്ലാ മതേതര സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ യോജിപ്പ് ഉണ്ടായാല്‍ മാത്രമേ ഫാസിസത്തെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മോഡറേറ്റര്‍ അഡ്വ. നൗഷാദ് ആലക്കോട്ടില്‍ പറഞ്ഞു.

ഫാസിസത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സംവാദത്തില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ച ഖത്തര്‍ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ടി ടി നൗഷീര്‍ പറഞ്ഞു. ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂര്‍ സ്വാഗതം പറഞ്ഞു.

ഷംസീര്‍ അരികുളം (സംസ്‌കൃതി), ബഷീര്‍ തുവാരിക്കല്‍ (ഇന്‍കാസ്), നജ്മുദ്ദീന്‍ ഇ കെ (ഫ്‌റ്റേണിറ്റി ഫോറം), ബഷീര്‍ പൂത്തുപ്പാടം (ഐ സി എഫ്), പ്രദോഷ്‌കുമാര്‍ (അടയാളം ഖത്തര്‍), പ്രമോദ് (ദലിത് ആക്ടിവിസ്റ്റ്), ഗഫൂര്‍ (ഒ എന്‍ സി പി), ഷാജഹാന്‍ മാരാരിത്തോട്ടം (പി സി എഫ്), മുനീര്‍ മേപ്പയ്യൂര്‍ (ഐ എം സി സി) എന്നിവര്‍ സംവാദത്തില്‍ സംസാരിച്ചു.
ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മുബാറക്ക് നെല്ലിയാളി നന്ദി പ്രകാശിപ്പിച്ചു.

