

ആലുവ: ആലുവ അദ്വൈതാശ്രമത്തിന്റെ പുതിയ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത സ്വാമി ധര്‍മ്മചൈതന്യയെ അന്‍വര്‍ സാദത്ത് എം എല്‍ എ സന്ദര്‍ശിച്ചു. അദ്വൈതാശ്രമത്തില്‍ എത്തിയ എം എല്‍ എ സ്വാമി ധര്‍മ്മചൈതന്യയെ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാവിധ പിന്തുണയും എം എല്‍ എ വാഗ്ദാനം ചെയ്തു. സ്ഥാനമൊഴിഞ്ഞ സ്വാമി ശിവസ്വന്ദപാനന്ദയോട് അദ്ദേഹവും അദ്വൈതാശ്രമവും തനിക്കു നല്കിയ എല്ലാ പിന്തുണകള്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
