പുതുപ്പള്ളി ഐതിഹാസിക വിജയത്തില്‍ ആഹ്ലാദ പ്രകടനം

Web Desk
1 Min Read

രാമന്തളി: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ കൈവരിച്ച ഉജ്ജ്വല വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് യു ഡി എഫ് രാമന്തളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാമന്തളി സെന്ററില്‍ ആഹ്ലാദ പ്രകടനം നടത്തി.

city exchange

ചെയര്‍മാന്‍ പി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വി വി ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗം പി പി നാരായണി, എം കെ എം കോമളവല്ലി, മുണ്ടക്കാല്‍ ഇബ്രാഹിം, പി പി ശേഖരന്‍, പി കെ ആര്‍ പൊതുവാള്‍, സി സുന്ദരന്‍, ഇ മുരളി, ടി സുമ, കെ പി സരിത തുടങ്ങിയവര്‍ സംസാരിച്ചു.

മധുര പലഹാര വിതരണവും നടത്തി. എം അബ്ദുല്‍ നസീര്‍ സ്വാഗതവും മുട്ടില്‍ സുധാകരന്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!