

ദോഹ: ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളി നിയമസഭ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചു ആഘോഷിച്ചു. വിജയാഹ്ലാദ പരിപാടിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യാതിഥിയായിരുന്നു.


ആഘോഷ പരിപാടി ഇന്‍കാസ്- ഒ ഐ സി സി സീനിയര്‍ നേതാവ് കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിപിന്‍ പി കെ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, കെ എം സി സി ഖത്തര്‍ പ്രസിഡന്റ് ഡോ. സമദ്, അഷ്റഫ് വടകര, സി വി അബ്ബാസ്, കെ എം സി സി ജില്ലാ ജനറല്‍ സെക്രട്ടറി ആതിക്ക് എന്നിവര്‍ സംസാരിച്ചു.

ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി, നിയോജകമണ്ഡലം കമ്മിറ്റി നേതാക്കന്മാരും ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതവും ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
