അമീറും ഫ്രഞ്ച് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സെമി ഫൈനലില്‍ മൊറോക്കോയുമായുള്ള ഫ്രാന്‍സിന്റെ കളി കാണാന്‍ ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം.

city exchange

മികച്ച രീതിയില്‍ ലോകകപ്പ് സംഘടിപ്പിച്ച ഖത്തറിനേയും അമീറിനേയും ഫ്രഞ്ച് പ്രസിഡന്റ് അഭിനന്ദിച്ചു. ഫൈനലിലെത്തിയ ടീമുകള്‍ക്കും ഫ്രഞ്ച് പ്രസിഡന്റ് വിജയാശംസകള്‍ നേര്‍ന്നു.

ഖത്തറും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലും അവ വികസിപ്പിക്കുന്ന കാര്യങ്ങളിലും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലുമുള്ള സംഭവ വികാസങ്ങളിലും ഇരുനേതാക്കളും ചര്‍ച്ച നടത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!