

ആലുവ: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മോദി സര്‍ക്കാരിന്റെ വേട്ടയാടലുകള്‍ക്കെതിരെ അണ് ഓര്‍ഗനൈസ്ഡ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് രാജ്യവ്യാപകമായി നടത്തിയ പ്രധാനമന്ത്രിക്ക് കത്തയക്കല് പരിപാടിയുടെ ഭാഗമായി യു ഡബ്ല്യു ഇ സി എറണാകുളം ജില്ലാ കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടത്തിയ കത്തയക്കല് പരിപാടി കെ പി സി സി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ് പി വി എല്‍ദോസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു, യു ഡി എഫ് ആലുവ നിയോജക മണ്ഡലം ചെയര്മാന് ലത്തീഫ് പൂഴിത്തറ, കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി എ മുജീബ്, യു ഡബ്ല്യു ഇ സി ജില്ലാ വൈസ് പ്രസിഡന്റ് ബാബു കൊല്ലം പറമ്പില്‍, ജില്ലാ സെക്രട്ടറി ഝാന്‍സി സലാം, മണ്ഡലം പ്രസിഡന്റ് എം ഒ ജറാള്‍ഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

നേതാക്കളായ എം എ എം മുനീര്‍, ലൈസ സെബാസ്റ്റ്യന്‍, ആര് രഹന് രാജ്, ഫാസില്‍ ഹുസൈന്, സിനി സിയാ, ടി എം എ ഇബ്രാഹിം കുട്ടി, സോണി സെബാസ്റ്റ്യന്‍, രാജേഷ് പുത്തനങ്ങാടി, എം എസ് സനു, എസ് സലീം, വി കെ എ മജീദ്, ഷാജന് പുറയാര്‍, എം ആര് അനില്‍ കുമാര്‍, ജോണി ക്രിസ്റ്റഫര്‍, ടി എ നവാസ്, എ എ നവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

