

അല്‍ മജ്മ: സൗദി അറേബ്യയിലെ അല്‍ മജ്മ ഗവര്‍ണറേറ്റിലെ കിംഗ് ഫൈസല്‍ എയര്‍ കോളജിന്റെ ഉദ്ഘാടന ചടങ്ങിലും ബിരുദദാന ചടങ്ങിലും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ പങ്കെടുത്തു.

സൗദി അറേബ്യയിലെ ഖത്തര്‍ അംബാസഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ അത്തിയ, മേജര്‍ ജനറല്‍ (പൈലറ്റ്) ജാസിം ബിന്‍ മുഹമ്മദ് അല്‍ മന്നായ്, അമീരി എയര്‍ഫോഴ്സ് കമാന്‍ഡറും മേജര്‍ ജനറല്‍ (പൈലറ്റ്) സാലെം ബിന്‍ അബ്ദുല്ല അല്‍ ദോസരി എന്നിവര്‍ ചടങ്ങിലും ബിരുദദാന വേളയിലും ഉപപ്രധാനമന്ത്രിയെ അനുഗമിച്ചു.
