കെ എം സി സി നവോത്സവ് 2കെ24ന് രചനാ മത്സരങ്ങളോടെ തുടക്കം കുറിച്ചു

Web Desk
1 Min Read

ദോഹ: ആവേശകരമായ കലോത്സവ കാലം തീര്‍ക്കാന്‍ എന്ന പ്രമേയത്തില്‍ കെ എം സി സി ഖത്തര്‍ സംഘടിപ്പിക്കുന്ന നവോത്സവ് 2കെ24ന്റെ കലാ മത്സരങ്ങള്‍ രചനാ മത്സരങ്ങളോടെ തുടക്കം കുറിച്ചു. ആദ്യ മത്സര ഇനമായ പ്രബന്ധം മലയാളം, കവിത രചന, മലയാളം പ്രിന്റ് ന്യൂസ് റിപ്പോര്‍ട്ടിങ് മത്സരങ്ങളാണ് പൂര്‍ത്തീകരിച്ചത്.

city exchange

ജില്ലാ, ഏരിയ ഘടകങ്ങള്‍ വഴി രജിസ്ട്രേഷന്‍ നിര്‍വഹിച്ചവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാതല മത്സര പടിപടികളെ വിജയികളാണ് മാറ്റുരച്ചത്. തുമാമ കെ എം സി സി ഹാളിലാണ് ഉദ്ഘാടന സെഷനും മത്സരവും സംഘടിപ്പിച്ചത്.

കെ എം സി സിയുടെ സാംസ്‌കാരിക മുഖത്തെ കൂടുതല്‍ തെളിച്ചതോടെ നവോത്സവം പ്രശോഭിപ്പിക്കുമെന്ന് അതിഥികളായി സംബന്ധിച്ച ഡോ. സാബു ഉദ്ഘാടനം നിര്‍വഹിച്ച് അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗിന്റെ സാംസ്‌കാരിക മുഖമായി പ്രവാസി ലോകത്ത് കെ എം സി സി ചെയ്യുന്ന സേവനങ്ങള്‍ അഭിമാനകരമാണെന്ന് യുവ മാധ്യമ പ്രവര്‍ത്തകന്‍ ശരീഫ് സാഗര്‍ പറഞ്ഞു. ലീഗും കഴിഞ്ഞുപോയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനയും പ്രധാന്യവും അദ്ദേഹം വിശദീകരിച്ചു. നവോത്സവ് വലിയ വിജയമാകട്ടെ എന്ന് അതിഥികള്‍ ആശംസിച്ചു.

- Advertisement -
Ad image

പ്രോഗ്രാം ഒഫിഷ്യലുകളായ സ്വാഗത സംഘം ഭാരവാഹികളായ ഡോ. അബ്ദു സമദ്, സലീം നാലകത്ത്, പി എസ് എം ഹുസൈന്‍, കെ മുഹമ്മദ് ഈസ, അന്‍വര്‍ ബാബു, പി കെ അബ്ദു റഹീം, ബഷീര്‍ ടി ടി കെ, അബൂബക്കര്‍ പുതുക്കുടി, ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, അഷ്റഫ് ആറളം, അലി മുറയുര്‍, താഹിര്‍ താഹ കുട്ടി, വി ടി എം സാദിഖ്, സല്‍മാന്‍ ഇളയിടം, ഫൈസല്‍ മാസ്റ്റര്‍, സ്വാഗത സംഘം ഭാരവാഹികളായ സവാദ് വെളിയങ്കോട്, അതീഖ് റഹ്മാന്‍, സാംസ്‌കാരിക വിഭാഗമായ ധിഷണ ഭാരവാഹികള്‍ വിവിധ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!