കോടതികള്‍ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സലീം മടവൂര്‍

Web Desk
1 Min Read

കോഴിക്കോട്: കോടതികളും ജഡ്ജിമാരും ഭരണഘടനാനുസൃതമായി നല്‍കപ്പെട്ട അധികാര പരിധി ലംഘിച്ച് ഭരണകര്‍ത്താക്കളാകരുതെന്ന് ലോക് താന്ത്രിക് ജനതാ ദള്‍ (എല്‍ ജെ ഡി) സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ പറഞ്ഞു. എക്‌സിക്യൂട്ടീവില്‍ ഭരണഘടന പ്രകാരം നിക്ഷിപ്തമായ അധികാരം കോടതികള്‍ കവര്‍ന്നെടുക്കുന്നത് ഭൂഷണമല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് പ്രാഥമിക ജ്ഞാനമില്ലാത്തവര്‍ക്കേ പണിമുടക്ക് നിരോധിക്കണമെന്ന് പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

city exchange

കോടതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ വിധികള്‍ പുറപ്പെടുവിക്കുന്നതിന് പകരം നിയമവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണ്. ജുഡീഷ്യറിയിലും ജനാധിപത്യ ഭരണഘടനയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധികളാണ് കോടതികളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും സലീം മടവൂര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!